Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : U Prathibha

അ​വി​ടെ നി​ന്നാ​ലും ഇ​വി​ടെ നി​ന്നാ​ലും ജ​യി​ക്കാ​ന്‍ ജി.സു​ധാ​ക​ര​ന്‍ കു​ട്ടി​ച്ചാ​ത്ത​നാ​ണോ?: യു.പ്ര​തി​ഭ

 ആ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ എം​എ​ല്‍​എ ജി.സു​ധാ​ക​ര​നെ​തി​രേ ക​ടു​ത്ത വി​മ​ർ​ശ​ന​വു​മാ​യി സി​പി​എം മു​ൻ എം​എ​ല്‍​എ യു ​പ്ര​തി​ഭ. അ​വി​ടെ നി​ന്നാ​ലും ഇ​വി​ടെ നി​ന്നാ​ലും ജ​യി​ക്കാ​ന്‍ ജി ​സു​ധാ​ക​ര​ന്‍ കു​ട്ടി​ച്ചാ​ത്ത​നാ​ണോ എ​ന്ന് ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ പ്ര​തി​ഭ ചോ​ദി​ച്ചു.

ത​ങ്ങ​ളെ​കൊ​ണ്ട് സു​ധാ​ക​ര​ന്‍ കൂ​ടു​ത​ല്‍ പ​റ​യി​പ്പി​ക്ക​രു​തെ​ന്നും പ്ര​തി​ഭ പ​റ​ഞ്ഞു. എ​വി​ടെ നി​ന്നാ​ലും താ​ന്‍ ജ​യി​ക്കു​മാ​യി​രു​ന്നെ​ന്ന ജി ​സു​ധാ​ക​ര​ന്‍റെ പ​രാ​മ​ര്‍​ശ​ത്തോ​ടാ​ണ് പ്ര​തി​ഭ​യു​ടെ പ്ര​തി​ക​ര​ണം.

കാ​യം​കു​ള​ത്തു ത​ന്നെ തോ​ല്‍​പ്പി​ക്ക​ണ​മെ​ന്ന് ജി.​സു​ധാ​ക​ര​ന്‍ പ​ല​രെ​യും ഫോ​ണി​ല്‍ വി​ളി​ച്ചു പ​റ​ഞ്ഞു. 2021ല്‍ ​ജി.സു​ധാ​ക​ര​ന്‍ സ്ഥാ​നാ​ര്‍​ഥി അ​ല്ലാ​തി​രു​ന്നി​ട്ടും പ​ണം പി​രി​ച്ചു.

ഈ ​ക​ണ​ക്ക് പാ​ര്‍​ട്ടി​ക്കു ന​ല്‍​കി​യി​ട്ടി​ല്ല. എ​ന്നി​ട്ടും പാ​ര്‍​ട്ടി ഈ ​വി​വ​രം ജ​ന​ങ്ങ​ളോ​ടു മ​റ​ച്ചു​വ​ച്ചു. അ​തി​ന്‍റെ പ്ര​തി​ഫ​ല​മാ​ണ് സു​ധാ​ക​ര​ന്‍ പാർട്ടിക്ക് ത​ന്ന​തെ​ന്നും പ്ര​തി​ഭ ജി​ല്ലാ ക​മ്മി​റ്റി​യി​ല്‍ വി​മ​ര്‍​ശി​ച്ചു.

Kerala

ഒ​രു സ്ത്രീ​യോ​ടും പ​റ​യാ​ൻ പാ​ടി​ല്ലാ​ത്ത​താ​ണ് പ​റ​ഞ്ഞ​ത്; വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​നി​ടെ വി​തു​മ്പി യു. ​പ്ര​തി​ഭ

കാ​യം​കു​ളം: ത​നി​ക്കെ​തി​രെ യു​ഡി​എ​ഫ് നേ​താ​വ് ന​ട​ത്തി​യ അ​ധി​ക്ഷേ​പ​ക​ര​വും സ്ത്രീ​വി​രു​ദ്ധ​വു​മാ​യ പ​രാ​മ​ർ​ശ​ത്തി​ൽ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് കാ​യം​കു​ളം മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി യു. ​പ്ര​തി​ഭ. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​നി​ടെ പൊ​ട്ടി​ക്ക​ര​ഞ്ഞാ​യി​രു​ന്നു യു. ​പ്ര​തി​ഭ​യു​ടെ പ്ര​തി​ക​ര​ണം.

ഒ​രു സ്ത്രീ​യോ​ടും പ​റ​യാ​ൻ പാ​ടി​ല്ലാ​ത്ത​താ​ണ് ലീ​ഗ് നേ​താ​വ് പ​റ​ഞ്ഞ​തെ​ന്ന് പ്ര​തി​ഭ പ​റ​ഞ്ഞു. ആ ​വാ​ക്കു​ക​ൾ ഞെ​ട്ട​ൽ ഉ​ണ്ടാ​ക്കി. ത​ൻ്റെ ശ​രീ​ര​ഭാ​ഷ പോ​ലും മോ​ശ​മാ​ക്കി​യാ​ണ് പ​റ​ഞ്ഞ​ത്. ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ട​ക്കം അ​ത് കേ​ട്ടി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് പോ​ലും സ്ത്രീ​ക​ളോ​ട് ഇ​ത്ത​ര​ത്തി​ലാ​ണ് സ​മീ​പ​നം.

സ്ത്രീ​ക​ളെ മൊ​ത്ത​ത്തി​ൽ അ​പ​മാ​നി​ക്കു​ന്ന പ​രാ​മ​ർ​ശ​മാ​ണ് യു​ഡി​എ​ഫ് നേ​താ​വി​ൻ്റെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​യ​ത്. ഒ​രു സ്ത്രീ​യു​ടെ ശ​രീ​ര​മോ മു​ഖ​മോ അ​ല്ല തെ​ര​ഞ്ഞെ​ടു​പ്പി​ൽ ച​ർ​ച്ച ചെ​യ്യേ​ണ്ട​ത്. പോ​ലീ​സി​നും ജി​ല്ലാ ക​ള​ക്ട​ർ​ക്കും ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​നും പ​രാ​തി ന​ൽ​കു​മെ​ന്നും പ്ര​തി​ഭ പ​റ​ഞ്ഞു. പ​രാ​മ​ർ​ശം വ​ലി​യ വേ​ദ​ന​യു​ണ്ടാ​ക്കി​യ​താ​യും കു​റ്റം ചെ​യ്തി​ട്ട് ഖേ​ദം പ്ര​ക​ടി​പ്പി​ച്ചാ​ൽ അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും പ്ര​തി​ഭ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

യു. ​പ്ര​തി​ഭ​യ്‌​ക്കെ​തി​രെ​യു​ള്ള പ​രാ​മ​ർ​ശം; യു​ഡി​എ​ഫി​ന്‍റെ സ്ത്രീ ​വി​രു​ദ്ധ​ത​യു​ടെ പു​തി​യ ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്ന് കെ.​കെ. ശൈ​ല​ജ

ക​ണ്ണൂ​ർ: എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി യു. ​പ്ര​തി​ഭ​യ്‌​ക്കെ​തി​രെ കാ​യം​കു​ള​ത്തെ യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ന​ട​ത്തി​യ സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ര്‍​ശ​ങ്ങ​ളെ ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ന്നു​വെ​ന്ന് പേ​രാ​വൂ​രി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​കെ. ശൈ​ല​ജ. യു​ഡി​എ​ഫി​ന്‍റെ​യും കോ​ണ്‍​ഗ്ര​സി​ന്‍റെ​യും സ്ത്രീ ​വി​രു​ദ്ധ​ത​യു​ടെ പു​തി​യ ഉ​ദാ​ഹ​ര​ണ​മാ​ണ് ഈ ​പ​രാ​മ​ര്‍​ശ​മെ​ന്നാ​ണ് ശൈ​ല​ജ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച​ത്.

രാ​ഷ്ട്രീ​യ​മാ​യ വി​യോ​ജി​പ്പു​ക​ളെ സ്ത്രീ​ക​ള്‍​ക്കെ​തി​രെ​യാ​വു​മ്പോ​ള്‍ അ​ങ്ങേ​യ​റ്റം നീ​ച​മാ​യ ഭാ​ഷ​യി​ലാ​ണ് യു​ഡി​എ​ഫു​കാ​ര്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​ത് എ​ന്ന​ത് വ​ട​ക​ര​യി​ലെ ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് വ്യ​ക്തി​പ​ര​മാ​യി​ക്കൂ​ടെ അ​നു​ഭ​വി​ച്ച കാ​ര്യ​മാ​ണ്. അ​വ​രു​ടെ രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​യോ ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ല്‍ മ​ണ്ഡ​ല​ത്തി​ല്‍ ന​ട​ത്തി​യ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​യോ കു​റി​ച്ച് എ​തി​ര്‍​പ്പ് ഉ​ന്ന​യി​ക്കാ​നി​ല്ലാ​ത്ത​തി​നാ​ലാ​ണ് വ്യ​ക്തി​പ​ര​മാ​യ അ​ക്ര​മി​ച്ച് ആ​ത്മ​വീ​ര്യം ത​ക​ര്‍​ക്കാ​ന്‍ യു​ഡി​എ​ഫ് ശ്ര​മം ന​ട​ത്തു​ന്ന​തെ​ന്നും ശൈ​ല​ജ കു​റി​ച്ചു.

മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് മു​ന്നി​ല്‍ ‘അ​വ​ള്‍​ക്കൊ​പ്പ’​മെ​ന്ന നി​ല​പാ​ടെ​ടു​ക്കു​ന്ന പ്ര​തി​പ​ക്ഷ നേ​താ​വും കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളും സ്വ​ന്തം സ​ഹ​പ്ര​വ​ര്‍​ത്ത​ക​രി​ല്‍ നി​ന്നു​ണ്ടാ​വു​ന്ന ഇ​ത്ത​രം രീ​തി​ക​ളോ​ട് നേ​ര്‍​വി​പ​രീ​ത സ​മീ​പ​ന​മാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന​ത് സ​മീ​പ​കാ​ല കേ​ര​ള​ത്തി​ന്‍റെ അ​നു​ഭ​വ​മാ​ണ്. കാ​യം​കു​ള​ത്ത് യു​ഡി​എ​ഫ് നേ​താ​വി​ന്‍റെ പ്ര​സം​ഗം സ്ത്രീ​ക​ളെ വ്യ​ക്തി​ത്വ​മു​ള്ള മ​നു​ഷ്യ​രാ​യി​ക്കാ​ണാ​ന്‍ സാ​ധി​ക്കാ​ത്ത യു​ഡി​എ​ഫി​ന്‍റെ ജീ​ര്‍​ണ​മാ​യ രാ​ഷ്ട്രീ​യ സം​സ്‌​കാ​ര​ത്തി​ന്‍റെ തെ​ളി​വാ​ണെ​ന്നും ശൈ​ല​ജ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

നാ​ടി​ന്‍റെ വി​ക​സ​ന​ത്തെ​യും ജ​ന​ങ്ങ​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ളെ​യും അ​ഭി​സം​ബോ​ധ​ന ചെ​യ്യാ​തെ വ്യ​ക്തി​പ​ര​മാ​യ ആ​ക്ര​മ​ണ​ങ്ങ​ളി​ലൂ​ടെ വോ​ട്ട് നേ​ടി വി​ജ​യി​ക്കാ​മെ​ന്നാ​ണ് യു​ഡി​എ​ഫ് ക​രു​തു​ന്ന​തെ​ങ്കി​ല്‍ ആ​ത്മാ​ഭി​മാ​ന ബോ​ധ​മു​ള്ള കേ​ര​ള​ത്തി​ലെ സ്ത്രീ ​സ​മൂ​ഹം അ​തി​ന് മ​റു​പ​ടി ന​ല്‍​കും. യു​ഡി​എ​ഫി​ന്റെ സ്ത്രീ​പ​ക്ഷ നി​ല​പാ​ടി​ലെ കാ​പ​ട്യം തി​രി​ച്ച​റി​ഞ്ഞ് കേ​ര​ളീ​യ ജ​ന​ത പ്ര​തി​ക​രി​ക്കു​മെ​ന്നും ശൈ​ല​ജ കൂ​ട്ടി​ച്ചേ​ർ​ത്തു.

വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒ​ന്നും ചെ​യ്യാ​തെ വാ​ക് ചാ​തു​ര്യം കൊ​ണ്ടും ശ​രീ​ര അ​ഴ​ക് കൊ​ണ്ടും വീ​ണ്ടും തെ​ര‍​ഞ്ഞെ​ടു​പ്പി​ലേ​യ്ക്ക് വ​രി​ക​യാ​ണ് പ്ര​തി​ഭ​യെ​ന്നാ​ണ് യു​ഡി​എ​ഫ് മ​ണ്ഡ​ലം ക​ൺ​വീ​ന​റും ലീ​ഗ് നേ​താ​വു​മാ​യ ഇ​ർ​ഷാ​ദ് ച​ക്കാ​ല​ശേ​രി ന​ട​ത്തി​യ വി​വാ​ദ പ​രാ​മ​ർ​ശം.

 

Kerala

സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ർ​ശ​ത്തി​ൽ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് യു.​പ്ര​തി​ഭ

ആ​ല​പ്പു​ഴ: ത​നി​ക്കെ​തി​രാ​യ സ്ത്രീ ​വി​രു​ദ്ധ പ​ര​മാ​ർ​ശ​ത്തി​ൽ നി​യ​മ​ന​ട​പ​ടി​ക്കൊ​രു​ങ്ങി കാ​യം​കു​ള​ത്തെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി യു. ​പ്ര​തി​ഭ. ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​മാ​യി മ​ണ്ഡ​ല​ത്തി​ൽ യാ​തൊ​രു​വി​ധ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തി​യി​ട്ടി​ല്ലാ​ത്ത യു. ​പ്ര​തി​ഭ വാ​ക്ചാ​തു​രി​യും ശ​രീ​ര സൗ​ന്ദ​ര്യ​വും പ്ര​ക​ട​പി​പ്പി​ച്ചാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ക്കു​ന്ന​തെ​ന്ന തി​ക​ച്ചും സ്ത്രീ ​വി​രു​ദ്ധ​മാ​യ പ്ര​സ്താ​വ​ന​യാ​ണ് കാ​യം​കു​ളം യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ എ.​ഇ​ർ​ഷാ​ദ് ന​ട​ത്തി​യ​ത്. ഇ​തി​നെ​തി​രെ​യാ​ണ് യു. ​പ്ര​തി​ഭ നി​യ​മ​ന​ട​പ​ടി​യ്ക്കൊ​രു​ങ്ങു​ന്ന​ത്. തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ത​വ​ണ​യാ​ണ് യു.​പ്ര​തി​ഭ കാ​യം​കു​ളം മ​ണ്ഡ​ല​ത്തി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന​ത്. എം. ​ലി​ജു​വാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി.

Kerala

കാ​യം​കു​ള​ത്ത് യു. ​പ്ര​തി​ഭ​യ്ക്കെ​തി​രെ സ്ത്രീ ​വി​രു​ദ്ധ പ​രാ​മ​ർ​ശ​വു​മാ​യി യു​ഡി​എ​ഫ് നേ​താ​വ്

ആ​ല​പ്പു​ഴ: കാ​യം​കു​ള​ത്ത് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി യു. ​പ്ര​തി​ഭ​യ്ക്ക് എ​തി​രെ സ്ത്രീ ​വി​രു​ദ്ധ പ​ര​മാ​ർ​ശ​വു​മാ​യി മു​സ്‌​ലിം ലീ​ഗ് നേ​താ​വും കാ​യം​കു​ളം യു​ഡി​എ​ഫ് ക​ൺ​വീ​ന​റു​മാ​യ എ. ​ഇ​ർ​ഷാ​ദ്. ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​മാ​യി കാ​യം​കു​ളം മ​ണ്ഡ​ല​ത്തി​ൽ പ്ര​ത്യേ​കി​ച്ച് യാ​തൊ​രു വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​വും ന​ട​ത്തി​യി​ട്ടി​ല്ലാ​ത്ത യു. ​പ്ര​തി​ഭ വാ​ക്ചാ​തു​രി കൊ​ണ്ടും ശ​രീ​ര അ​ഴ​കും കൊ​ണ്ടാ​ണ് വോ​ട്ട് നേ​ടി അ​ധി​കാ​ര​ത്തി​ൽ വ​രു​ന്ന​തെ​ന്നാ​യി​രു​ന്നു യു​ഡി​എ​ഫ് നേ​താ​വി​ന്‍റെ അ​ധി​ക്ഷേ​പ പ​ര​മാ​ർ​ശം. കാ​യം​കു​ള​ത്ത് ഇ​ന്ന​ലെ ചേ​ർ​ന്ന യു​ഡി​എ​ഫ് ക​ൺ​വെ​ൻ​ഷ​നി​ലാ​യി​രു​ന്നു പ​ര​മാ​ർ​ശം. യു. ​പ്ര​തി​ഭ​യു​ടെ മ​ക​ന്‍റെ ക​ഞ്ചാ​വ് കേ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​യാ​യി​രു​ന്നു എ. ​ഇ​ർ​ഷാ​ദി​ന്‍റെ പ്ര​സം​ഗം.

 

 

Latest News

Corehub Up